chittyam-
എ.ഐ.വൈ.എഫ് ജില്ലാ ശിൽപ്പശാലയുടെ ഭാഗമായുള്ള പഠന ക്ലാസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: യുവത്വം അപസർപ്പക കഥകളുടെ പിന്നാലെ പായരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു എ ഐ വൈ എഫ് ജില്ലാ ശിൽപശാലയുടെ ഭാഗമായുള്ള പഠന ക്ലാസിൽ ' കേരള നവോത്ഥാനം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.. യുവജന മുന്നേറ്റത്തിന്റെ അനിവാര്യത എന്ന വിഷയത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും ക്ളാസെടുത്തു. സി. കെ. ശശിധരൻ, അഡ്വ. ആർ .ജയൻ, എസ് . .വിനോദ്കുമാർ, ഡി. സജി, കെ. ജി രതീഷ് കുമാർ, ബിബിൻ എബ്രഹാം, സുഹാസ് എം ഹനീഫ്, എസ്. അഖിൽ, ജി. ബൈജു, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ സംസാരിച്ചു.