തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ശാഖാ ഭാരവാഹികളുടെ നേതൃത്വസംഗമം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി.ബിജു നന്ദിയും പറഞ്ഞു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാസന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ.ടി.ജെ, മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാസജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ ഗോപൻ കരിയർ ഗൈഡൻസ് പദ്ധതി അവതരണം നിർവഹിച്ചു. കൊച്ചി ക്യൂബ്സ് കരിയർ കെയർ ഡയറക്ടർ വി.കെ.കൃഷ്‌ണകുമാർ ക്ലാസെടുത്തു. എസ്.എൻ.ഡി.പിയോഗം വൈദികയോഗം പ്രസിഡന്റ് ഷിബു തന്ത്രി, സെക്രട്ടറി സുജിത് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ ശാന്തിഹവനവും ഗുരുപൂജയും നടത്തി.
തിരുവല്ല യൂണിയൻ ഭവനദാന പദ്ധതി
തിരുവല്ല യൂണിയൻതലത്തിൽ തിരഞ്ഞെടുക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഭവനദാനം ചെയ്യുന്ന പദ്ധതി നടത്താൻ ശാഖാ ഭാരവാഹികളുടെ നേതൃയോഗത്തിൽ തീരുമാനിച്ചു. ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഇടുക്കിയിൽ നടത്തും. വനിതാസംഘം മേഖലാ കൺവെൻഷൻ അടുത്തമാസം തുടങ്ങും. ആഗസ്റ്റ് 11ന് ടി.കെ.മാധവൻ മേഖലയുടെ കൺവെൻഷൻ കുന്നന്താനം ശാഖയിലും സെപ്റ്റംബർ 8ന് സി.കേശവൻ മേഖലയുടെ കൺവെൻഷൻ പെരിങ്ങര ഗുരുവാണീശ്വരം ശാഖയിലും 29ന് സഹോദരൻ അയ്യപ്പൻ മേഖലയുടെ കൺവെൻഷൻ വള്ളംകുളം ശാഖയിലും ഒക്ടോബർ 6ന് ആർ.ശങ്കർ മേഖലയുടെ കൺവെൻഷൻ നെടുമ്പ്രം ഈസ്റ്റ് ശാഖയിലും 27ന് ഡോ.പൽപ്പു മേഖലയുടെ കൺവെൻഷൻ കടപ്ര വളഞ്ഞവട്ടം ശാഖയിലും നവംബർ 3ന് കുമാരനാശാൻ മേഖലയുടെ കൺവെൻഷൻ കൊറ്റനാട് ശാഖയിലും നടത്തും.