dharna

തിരുവല്ല : ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസിന്റെ അഭിമുഖ്യത്തിൽ വിരമിച്ച ബാങ്ക് ജീവനക്കാരുടെ മഹാധർണ നടത്തി. ബാങ്ക് ദേശാസാത്കരണ ദിനമായ ജൂലായ് പത്തൊൻപത് അവകാശ ദിനമായി ആചരിച്ചു. വൈസ് പ്രസിഡന്റ് എബ്രഹാം ഷാജി ജോൺ മുഖ്യപ്രഭാഷണം നടത്തി. വിദ്യാധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ അപ്ഡേഷൻ നടപ്പാക്കുക, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, എക്സ്ഗ്രാഷ്യ പ്രൈവറ്റ് സെക്ടർ ബാങ്ക് ജീവനക്കാർക്കും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വേണുഗോപാൽ.ബി, അഡ്വ.ജേക്കബ് മാത്യു, മാത്യു അടക്കാമുണ്ടക്കൽ, എസ്.വിജയാനന്ദൻ, പി.ഡി.ബൗസാലി, രാജീവ്, പി.ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.