junction

തിരുവല്ല: സൗന്ദര്യവത്കരിച്ച തിരുവല്ല ബൈപ്പാസ്, ബി വൺ - ബി വൺ ജംഗ്ഷന്റെ ഉദ്ഘാടനം മാത്യു ടി തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ അനു ജോർജ്, ഉപാദ്ധ്യക്ഷൻ ജിജി വട്ടശേരിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സി.ഇ.ഒ ഫാ.ബിജു വർഗീസ് പയ്യമ്പള്ളിൽ, മെഡിക്കൽ ഡയറക്ടർ ഡോ.എബ്രഹാം വർഗീസ്, സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ.സുനിൽ കൃഷ്ണൻ, ജോ.ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫൻ, പൊതുമരാമത്ത് അസി.എക്സി.എൻജി​നീയർ ശുഭാ പി.കെ, അസി.എൻജി​നീയർ ഫൈസൽ വി.എ, എം.സലിം, ഷെൽട്ടൻ വി.റാഫേൽ എന്നിവർ പ്രസംഗിച്ചു. ജംഗ്ഷനിലെ പുൽത്തകിടിയുടെയും ചെടികളുടെയും പരിപാലന ചുമതല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്കാണ്.