തിരുവല്ല : സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക് ) ജില്ലാ സ്പെഷ്യൽ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ജി.കെ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സുദർശൻ വർണ്ണം മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി അജി എം.ചാലാക്കേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസംസ്ഥാന സമിതി അംഗം രഞ്ജിത്ത് പി.ചാക്കോ, ജില്ലാ സെക്രട്ടറി ഷാജി പഴൂർ, ജില്ലാ ട്രഷറാർ ടോം പ്രകാശ് , ജില്ലാകമ്മിറ്റി അംഗം ലാലി മട്ടയ്ക്കൽ, മണി ഗാന്ധിദേവൻ, രമണി ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. മുതിർന്ന കലാപ്രവർത്തകരെ ആദരിച്ചു.