പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ മുട്ടം തുമ്പമൺ ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാവാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ഡി ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി .കെ വാസവൻ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. , ശാഖാ സെക്രട്ടറി അഖിൽ .വി.ദേവൻ, എം. എൻ ശ്രീനിവാസൻ , പവിത്രൻ തുമ്പമൺ ,സദാനന്ദൻ എന്നിവർ സംസാരിച്ചു. ഗുരു ക്ഷേത്രത്തിൽ ഗണപതിഹോമം, അഭിഷേകം ,ഉഷ:പൂജ ,നവക പഞ്ചഗവ്യ കലശ പൂജ, കലശാഭിഷേകം ഉച്ചപൂജ ,ഗുരുപ്രസാദ വിതരണം ദീപാർപ്പണം എന്നീ ചടങ്ങുകളും നടന്നു.