ചെങ്ങന്നൂർ: ബി.ഡി.വൈ.എസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റി രൂപീകരിച്ചു. ജില്ലാ ട്രഷറർ മോഹനൻ കൊഴുവല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി വിജിൻ രാജ് സംഘടനാ സന്ദേശംനൽകി. ജില്ലാ കമ്മിറ്റിയംഗം പ്രദീപ് പ്രസംഗിച്ചു. ഭാരവാഹികളായി സതീഷ് ബാബു ( പ്രസിഡന്റ്), അമ്പിളിക്കുട്ടൻ (വൈസ് പ്രസിഡന്റ്) സന്ധ്യ അഭിലാഷ്, വിഷ്ണുപ്രസാദ്, അഞ്ജു അനിൽ, അനിൽ കുമാർ. (സെക്രട്ടറിമാർ), സുസ്താര സരേന്ദ്രൻ (ട്രഷറർ), അരുൺലാൽ (ജില്ലാ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.