daily
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുമ്പനാട് ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകയുമായി വിദ്യാർത്ഥികൾ

കുമ്പനാട് : ഗവ. യു.പി സ്കൂളിൽ ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണം നടത്തി. പ്രധാന അദ്ധ്യാപിക ആർ. ജയദേവി ചാന്ദ്രദിനസന്ദേശം നൽകി.അദ്ധ്യാപകരായ കെ.എ തൻസീർ, എൽ. മഞ്ജു വിദ്യാർത്ഥി കോ- ഓർഡിനേറ്റർമാരായ ആർ.എൻ നന്ദിനി, അഭിനവ് കെ. പ്രസന്നൻ, അദ്ധ്യാപക വിദ്യാർത്ഥികളായ ജിംഷ ഷാജി, അഞ്ജന വി. നായർ, എസ്. ഷഹാന എന്നിവർ നേതൃത്വം നൽകി.