ചെങ്ങന്നൂർ : പുതുതലമുറയ്ക്ക് അഭിനയരംഗത്ത് ചിട്ടയായ പരിശീലനം അനിവാര്യമാണെന്ന് അഭിനേതാവും കലാകാരനുമായ ചെങ്ങന്നൂർ നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ്, അരീക്കര എസ്.എൻ. ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അരങ്ങ് അഭിനയക്കളരി 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ചു സാംസ്‌കാരിക പ്രവർത്തകനും കവിയുമായ റ്റി.എൻ അനീഷ്, എസ്.എൻ.ഗ്രന്ഥശാല പ്രസിഡന്റ് കെ.രാമചന്ദ്രൻ, എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ് പ്രസിഡന്റ് ജി.കെ.ജോൺസൺ, ഇ.സി.ജി. അഡ്മിൻ പബ്ലിക് ഗ്രൂപ്പ് അനീഷ് മാമൂട്ടിൽ, വി.ശ്രീരാജ്, അരുൺകുമാർ, വി.ശ്രീപ്രിയ എന്നിവർ പ്രസംഗിച്ചു. നാടക രചയിതാവും സംവിധായകനും ചിത്രകലാ അദ്ധ്യാപകനുമായ എം.കെ.രവിപ്രസാദ് ക്ലാസ് നയിച്ചു.