chandra

അടൂർ : പെരിങ്ങനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും മറ്റു ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ബഹിരാകാശ യാത്രികരുടെ വേഷമിട്ട കുട്ടികൾ സ്വയം പരിചയപ്പെടുത്തുകയും ബഹിരാകാശ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിക്കുകയും ചാന്ദ്രദിന പ്രസംഗം നടത്തുകയും ചെയ്തു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ പേടകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.കൃഷ്ണകുമാർ, അദ്ധ്യാപകരായ ഷീജാ പത്മം, സിന്ധു മാധവൻ, പ്രസന്ന.സി, മിനി.എം, അശ്വതി.ഒ, പ്രമീള ആർ.നായർ, ഡോ.മഞ്ജുഷ മോഹൻ എന്നിവർ നേതൃത്വം നൽകി.