തിരുവല്ല : കവിയൂർ പഞ്ചായത്തിലെ പോളക്കൽ പൊതുകുളത്തിൽ നിക്ഷേപിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് നടത്തി. കവിയൂർ ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് ഒരു വർഷം മുമ്പ് 3000 ത്തോളം വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ മാസങ്ങൾക്ക് മുമ്പ് കുളത്തിൽ നിക്ഷേപിച്ചിരുന്നു. കുയിൽ, കാരി, വരാൽ, കല്ലേമുട്ടി, രോഹു, കട്ല തുടങ്ങിയ മത്സ്യങ്ങളാണ് വിളവെടുത്തത്. എട്ടാം വാർഡ് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ വേണ്ട പരിചരണം നൽകി മത്സ്യങ്ങളെ വളർത്തിയെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ സിന്ധു ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, തിരുവല്ല മത്സ്യ ഭവൻ ഓഫീസർ ശില്പ പ്രദീപ്, ഫിഷറീസ് ഇൻസ്പെക്ടർ റോഷ്ന, ജില്ലാ കോർഡിനേറ്റർ സുനിത പി.ഗ്രാമപഞ്ചായത്ത് അംഗം അനിത സജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാംകെ സലാം, എ.ഡി.എസ് സെക്രട്ടറി സുനിത മനോജ് ,ഫിഷറീസ് കോഡിനേറ്റർ ലീന എന്നിവർ സംസാരിച്ചു.