ചെങ്ങന്നൂർ: എസ്.എൻ.ഡി .പി യോഗം കോട്ട വനിതാ സംഘം മേഖലാ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെങ്ങന്നൂർ യൂണിയനിലെ 3218-ാം പാറയ്ക്കൽ ശാഖയിൽ കൂടിയ യോഗത്തിൽ 65-ാം മെഴുവേലി ശാഖാ അംഗമായ ശ്രീദേവി കെ.എസ് ചെയർപേഴ്സണായും, 74-ാം വല്ലന ശാഖാ അംഗമായ ശ്യാമള സുരേഷിനേ വൈസ് ചെയർപെഴ്സണായും, 1326-ാം കാരക്കാട് തെക്ക് ശാഖാ അംഗമായ സിന്ധു രമണൻ കൺവീനറായും, 3218-ാം പാറയ്ക്കൽ ശാഖാ അംഗമായ പ്രീതി എബിയേ ജോയിന്റ് കൺവീനറായും, കമ്മിറ്റി അംഗങ്ങളായി 1127-ാംകോട്ട ശാഖാ അംഗമായി സുജല കെ.കെ ,73-ാം കാരയ്ക്കാട് ശാഖാ അംഗമായ ഷൈലസതീഷ് ,1206-ാം കാരിത്തോട്ട ശാഖാ അംഗമായി കൃഷ്ണകുമാരി എസ്.ജി, - 4996-ാം കുടയ്ക്കാമരം ശാഖാ അംഗമായി രഞ്ജസുധീർ എന്നിവരെയും തിരഞ്ഞെടുത്തു.