പെരുനാട് : വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. റാന്നി പെരുനാട് പതിനാലാം വാർഡ് കക്കാട്- എരുവാറ്റുപുഴ- മാമ്പാറ റോഡിൽ മംഗലശേരി സുധിയുടെ വീടിനു മുമ്പിൽ റോഡരികിലെ വലയിൽ കുരുങ്ങിയ നിലയിലാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ കണ്ടെത്തിയത്. വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ വിവരമറിയിച്ചതിനനുസരിച്ച് വനംവകുപ്പിലെ ആർ ആർ ടി സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.