hospital

റാന്നി : അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒരുകോടി രൂപ ചെലവിൽ പുതിയ ഓ.പി - ഫാർമസി ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കും. അഡ്വ.പ്രമോദ് നാരായൺ എം എൽ എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ നാഷണൽ ആയുഷ് മിഷൻ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് അംഗീകരിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കാൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസാദ്, വാർഡ് മെമ്പർ സുബിൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സി.സ്വപ്ന എന്നിവർ സംസാരിച്ചു.