inter

പത്തനംതിട്ട : ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുളളവരും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരുമാകണം.ആരോഗ്യമേഖലയിൽ ഫീൽഡ് പ്രവർത്തനങ്ങൾ നടത്തിയവർക്ക് മുൻഗണന. 28 ഒഴിവുണ്ട്. അപേക്ഷയും, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 25 ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ : 04682222642.