inter

പത്തനംതിട്ട : സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വർദ്ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന ഇംഗ്ലീഷ് എൻ റിച്ച്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു. തിരുവല്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 27ന് രാവിലെ 10.30 ന് ആണ് ഇന്റർവ്യൂ.ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചർ/ ഫംഗ്ഷണൽ ), ടി.ടി.സി/ഡി.എഡ് /ഡി.ഇ.ഐ.എഡ് / ബി.എഡ് ഇൻ ഇംഗ്ലീഷ് ബിരുദധാരികൾക്കാണ് ഇന്റർവ്യൂ.
ഫോൺ : 0469 2600181.