പത്തനംതിട്ട : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 17നും 25 വയസിനുമിടയിലുള്ള സ്ത്രീ, പുരുഷ, ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കായി മാരത്തൺ (റെഡ്രൺ 5കി.മീ), 17 നും 25 നുമിടയിൽ പ്രായമുള്ള കോളേജ് വിദ്യാർത്ഥികൾക്കായി ഫ്ലാഷ് മോബ്മത്സരം, 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. മാരത്തൺ ,ക്വിസ് മത്സരങ്ങളിലെ ആദ്യസ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോൺ : 9496109189.