പത്തനംതിട്ട : കുടുംബശ്രീ ബാലസഭാ ശുചിത്വോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്കാണ് അവസരം. മാലിന്യ മുക്ത നവകേരളം പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് പേപ്പറുകൾ തയ്യാറാക്കേണ്ടത്. സ്‌കൂൾ, കുടുംബശ്രീ സി.ഡി.എസുകൾ എന്നിവ മുഖേന അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന ജില്ലാതല സെമിനാറിൽ മികച്ച അവതരണം നടത്തുന്ന 10 കുട്ടികൾക്ക് സംസ്ഥാനതല ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സംസ്ഥാനതലത്തിലെ ഏറ്റവും മികച്ച പ്രബന്ധാവതരണത്തിന് 10,000 രൂപയും രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 8000, 6000, 4000, 2000 രൂപ ക്യാഷ് പ്രൈസും ലഭിക്കും. 10 മിനിട്ടാണ് അവതരണ സമയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25. അപേക്ഷ ഫോം കുടുംബശ്രീ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9961719872, വെബ്‌സൈറ്റ് : www.kudumbashree.org/seminar2024