തിരുവല്ല : ഭിന്നശേഷി സൗഹൃദ ബ്ലോക്ക് ലക്ഷ്യത്തിനായി പുളിക്കീഴ് ബ്ലോക്കിൽ ഭിന്നശേഷിക്കാരുടെ സമ്പൂർണ ഡയറക്ടറി പ്രകാശനവും പട്ടികജാതി വിദ്യാർത്ഥികൾക്ക് പുതിയതായി നിർമ്മിച്ച് നൽകുന്ന പഠനമുറികളുടെ താക്കോൽദാനവും അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി.നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പ്രീതാ കുമാരി പ്രോജക്ട് വിശദീകരിച്ചു. ലതികാകുമാരി, രാജേഷ്.പി, അനുരാധ അശോക്, എം.ജി.രവി, നിഷ അശോക്,ഏബ്രഹാം തോമസ്, ബിനിൽ കുമാർ, മറിയാമ്മ എബ്രഹാം, സോമൻ താമരച്ചാലിൽ, ചന്ദ്രലേഖ, അനു.സി.കെ, വിശാഖ് വെൺപാല, അരുന്ധതി അശോക്, രാജലക്ഷ്മി.കെ.എസ്, അനീഷ്.എം.ജി, ലിബി സി.മാത്യൂസ് എന്നിവർ സംസാരിച്ചു.