karshaka

പത്തനംതിട്ട : വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് നാഷണൽ കിസാൻ സഭ (എൻ.സി.പി.എസ് ) സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അഭിപ്രായപ്പെട്ടു. കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിലാൽ വല്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ കിസാൻസഭ നേതാക്കളായ എബ്രഹാം ജോർജ് തമ്പു, മാത്യൂസ് ജോർജ്, അഡ്വ.മാത്തൂർ സുരേഷ്, മുഹമ്മദ് സാലി, പത്മഗിരീഷ്, ബൈജു മാത്യു, സോണി സാമുവൽ, നാസർ, ബിജു, സുജോ ജോമോൻ മല്ലശ്ശേരി, പുത്തൻപീടിക സുമതിയമ്മ, ചിറ്റാർ സുമേഷ്, വിജയൻ മാതിരംപള്ളിൽ, പ്രകാശ്.പി.ആർ, ജോൺസൺ പുന്നക്കുന്ന്, സുഷമ എന്നിവർ സംസാരിച്ചു.