തിരുവല്ല: തപസ്യ ജില്ലാ വാർഷികോത്സവം സംഗീതജ്ഞൻ ഡോ.അടൂർ പി സുദർശൻ ഉദ്ഘടനം ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷൻ ആർ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ശിവകുമാർ അമൃതകല, ജില്ലാ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം എം.എ.കബീർ, ശ്രീദേവി മഹേശ്വർ, മനോജ് മണ്ണടി, ബിജുകുമാർ, മനോജ്, മുരളീധരൻപിള്ള, ശ്രീകുമാർ കളരിയ്ക്കൽ, സുനിൽ എന്നിവർ സംസാരിച്ചു.