dcc

മൈലപ്ര: മൈലപ്ര കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. മൈലപ്ര മണ്ഡലം കോൺഗ്രസ് വാർഡ് തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർഡ് പ്രസിഡന്റ് കെ.എസ്.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, അബ്ദുൾകലാം ആസാദ്, മണ്ഡലം പ്രസിഡന്റ് വിൽസൻ തുണ്ടിയത്ത്, ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ്, സിബി ജേക്കബ്, രാജു പൂല്ലൂർ, എൽസി ഈശോ, ജെസി വർഗീസ്, ലിബു മാത്യു, പ്രസാദ് ഉതിമൂട്, ജോർജ് യോഹന്നാൻ, സുനിൽ കുമാർ.എസ്, ബിന്ദു ബിനു, മഞ്ജു സന്തോഷ്, ബാബു കോട്ടയ്ക്കൽ, കെ.പി.മാത്യു എന്നിവർ പ്രസംഗിച്ചു.