വടശ്ശേരിക്കര : ചിറ്റാർ - പടയണിപ്പാറ റോഡിൽ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. പടയണിപ്പാറ പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30ന് ആണ് അപകടം. എതിരെ വന്ന പ്രൈവറ്റ് ബസിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ തിട്ട ഇടിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രഞ്ജിത്ത് (35), അജേഷ് (24) എന്നിവരെ പ്രാഥമിക ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.