പത്തനംതിട്ട : കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബി.എം.എസ് സ്ഥാപകദിനം ആചരിച്ചു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കെ.എസ്.ടി.ഇ.എസ് ബി.എം.എസ് ജില്ലാ ട്രഷറർ ആർ. വിനോദ്കുമാർ പതാക ഉയർത്തി . ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ്, വി. രാജൻപിള്ള, പി. രഞ്ജിത്ത്, പി.എസ് അനിൽകുമാർ, സി.ജി ഗോപകുമാർ, ടി.ആർ ഗോപീകൃഷ്ണൻ. കെ. പി. ബിനു എന്നിവർ നേതൃത്വം നൽകി.