ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവർത്തിച്ചിരുന്ന പ്രയാർ ക്ഷീര ഉൽപ്പാദക സഹകരണ സംഘം പ്രവർത്തനരഹിതമായിട്ട് അഞ്ചു വർഷം പിന്നിട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെന്ന് അധികൃതർ. 2018 പ്രളയത്തിനു മുൻപ് വരെ സജീവമായിരുന്ന സംഘത്തിന്റെ പ്രവർത്തനം പ്രളയത്തോടെ നിലക്കുകയായിരുന്നു. ദിവസങ്ങളോളം വെള്ളം കെട്ടിനിന്നു. പാൽ അളക്കുന്ന പാത്രങ്ങൾ, പരിശോധനാ യന്ത്രങ്ങൾ, മേശ, കസേര, മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. 60ൽപരം ക്ഷീര കർഷകർ സംഘത്തിൽ ഉണ്ടായിരുന്നു. ഇപ്പഴും പാൽ അളന്നു നൽകിയതിന്റെ പണംകിട്ടാനുണ്ടെന്നാണ് കർഷകർ പറയുന്നത്. പ്രളയത്തിൽ നശിച്ച ക്ഷീര ഉദ്‌പാദക സഹകരണസംഘം പുനരുജ്ജീവിപ്പിക്കാൻ ഫണ്ട് ആവശ്യമായിവന്നു. അതുമായി ബന്ധപെട്ട് സർക്കാരിൽ നിന്ന് കുറെ ഫണ്ട് അനുവദിച്ചിരുന്നു. ഈ ഫണ്ട് പാണ്ടനാട് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ പ്രതിസന്ധിയാണ് പണം തിരികെ ലഭിക്കാതിരിക്കുന്നത്. ഇത് സഹകരണ സംഘം നവീകരിക്കുന്നതിന് തടസം നേരിട്ടു. ഇക്കഴിഞ്ഞ ആഴ്ചയിലുണ്ടായ കാറ്റിലും മഴയിലും സംഘം ഓഫീസ് കെട്ടിടത്തിന് മുകളിൽ മരം വീണ് ഷീറ്റ് തകർന്നിട്ടുമുണ്ട്. മാടവന ജംഗ്ഷനു സമീപം സ്വന്തം സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിൽ രണ്ടു മുറികളാണുള്ളതെങ്കിലും പ്രാഥമിക സൗകര്യങ്ങളോ വെളിച്ചമോ ഇല്ല.

...........................................

കെട്ടിടം വൃത്തിയാക്കി പുനരാഭിച്ചാൽ ഒട്ടുമിക്ക കർഷകരും തിരിച്ചുവരും .

സനോജ് വർഗീസ്

സജി

(സ്ഥലവാസി)

...................

സംഘത്തിൽ 60 ക്ഷീരകർഷകർ