പത്തനംതിട്ട: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തറ മെഷീൻ ഉപോയോഗിച്ച് കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. നിരണം കണ്ടങ്കേരിൽ രവിയുടേയും രത്നമ്മകുമാരിയുടേയും മകൻ റെബിൻ(32)ആണ് മരിച്ചത്. താഴെവെട്ടിപ്പുറത്തെ വീട്ടിൽ തിങ്കളാഴ്ച രാവിലെ 11നായിരുന്നു അപകടം. റെബിൻ ഇവിടെ ജോലിക്കായി എത്തിയതാണ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.