photo

പ്രമാടം : ഓണം കളറാക്കാൻ പ്രമാടത്ത് ഗ്രാമപഞ്ചായത്ത് ബന്ദിപ്പൂഗ്രാമം പദ്ധതി തുടങ്ങി. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണിത്.

കുടുംബശ്രീ മുഖാന്തിരവും വിവിധ ഗ്രൂപ്പുകൾ രൂപീകരിച്ചും വ്യക്തികൾ ഒറ്റയ്ക്കും കൃഷി ഇറക്കിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ വലിയ പിൻതുണയാണ് കൃഷിക്ക് ലഭിക്കുന്നതെന്ന് പഞ്ചായത്ത് - കൃഷി ഭവൻ അധികൃതർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വി.കോട്ടയം എഴുമണ്ണിൽ മാത്രം നാല് ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയിട്ടുണ്ട്.

കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണ് പ്രമാടം. പന്നിക്കൂട്ടം വ്യാപകമായ കൃഷി നശിപ്പിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും പരമ്പരാഗത കൃഷിയിൽ നിന്ന് പിൻമാറി. ഇതോടെ തരിശുനിലങ്ങളും രൂപപ്പെട്ടു. ഇവിടം പന്നിക്കൂട്ടങ്ങളുടെ താവളമാവുകയും ചെയ്തു. ഇതിന് കൂടി പരിഹാരമായാണ് വലിയ മുതൽമുടക്കില്ലാതെ നല്ല വിളവും വരുമാനവും ലഭിക്കുന്നതും പന്നി ആക്രമണ പേടി ഇല്ലാത്തതുമായ ബന്ദിപ്പൂ കൃഷി തുടങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചത്. മഞ്ഞയും ഓറഞ്ചും പൂക്കളുടെ തൈകളാണ് നട്ടിരിക്കുന്നത്.

കൂടുതൽ ആളുകൾ ബന്ദിച്ചെടി കൃഷിയിലേക്ക് എത്തുന്നുണ്ട്. ആവശ്യാനുസരണം തൈ എത്തിക്കാനുളള ശ്രമങ്ങൾ ഊർജ്ജിതമാണ്.

പഞ്ചായത്ത് അധികൃതർ