പത്തനംതിട്ട: ജില്ലയിലെ സർക്കാർ, എയ്ഡഡ്, കേപ്പ്, സ്വാശ്രയ പോളിടെക്നിക്ക് കോളജുകളിലെ ഈ അദ്ധ്യയനവർഷത്തെ ഒന്നാം വർഷ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 24, 25 തീയതികളിൽ വെണ്ണിക്കുളം എം.വി.ജി.എം സർക്കാർ പോളിടെക്നിക്ക് കോളജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. ജില്ലയിൽ സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അപേക്ഷയിൽ പ്രതിപാദിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകളുടെ എല്ലാ അസൽരേഖകളും മറ്റു പോളിടെക്നിക്ക് കോളജുകളിൽ അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കണം. ഫോൺ : 0469 2650228.