പന്തളം:അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ ഓവർസിയർ നിയമനത്തിലെ അഴിമതിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ സമരത്തിന് നേതൃത്യം നൽകി. കൗൺസിലർമാരായ രാജേഷ്‌കുമാർ.ജി.. റ്റി.കെ സതി. അരുൺ എസ് : അംബികാ രാജേഷ് എന്നിവർ പ്രസംഗിച്ചു.