അടൂർ: കേരള പൊലീസ് അസോസിയേഷൻ 35ാം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് അടൂർ ലൈഫ് ലൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ഡി.എച്ച്.ക്യു ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി വി.അജിത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പ്രദീപ് അദ്ധ്യക്ഷനായി. അഡീഷണൽ എസ്.പി.ആർ.ബിനു, ഡി.എച്ച്.ക്യു.അസിസ്റ്റന്റ് കമാൻഡന്റ് എം.സി.ചന്ദ്രശേഖരൻ, ലൈഫ് ലൈൻ ആശുപത്രി സീനിയർ അഡ്മിനിസ്‌ട്രേറ്റർ വിജയകുമാർ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം കെ.ജി.സദാശിവൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.ബി. അജി, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.സക്കറിയ, സമിതിയംഗം ടി.എൻ.അനീഷ് എന്നിവർ പ്രസംഗിച്ചു. അടൂർ ലൈഫ് ലൈൻ ആശുപത്രി സീനിയർ കാർഡിയോളജിസ്റ്റും ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായ ഡോ.സാജൻ അഹമ്മദ് ഹൃദയാരോഗ്യത്തെപ്പറ്റി ക്ലാസെടുത്തു. ഡോക്ടർമാരായ ജീൻ ആർ.എബ്രഹാം, നിശാന്ത് ആർ.കുര്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.