kit
കിറ്റ് വിതരണം സാമൂഹികപ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്യുന്നു

ചന്ദനപ്പള്ളി : സ്‌നേഹസ്‌പർശത്തിന്റെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രവർത്തകനും വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ, കുഞ്ഞുമോൻ അങ്ങാടിക്കൽ, ജോമോൻ അങ്ങാടിക്കൽ, ബിജു അലക്‌സ് അങ്ങാടിക്കൽ, വിനയൻ ചന്ദനപ്പള്ളി, ഷൈജു മുല്ലശേരിൽ,മുള്ളൂർ സുരേഷ്, സിന്ധു കൊടുമൺ, സുനിൽ ജോർജ് കൊടുമൺ, ലിസി റോബിൻസ്, ലാലി സുദർശൻ, ജിതേഷ് അങ്ങാടിക്കൽ, ബിജു ഇടത്തിട്ട എന്നിവർ പങ്കെടുത്തു.