mvi

റാന്ന : ബസ് സർവീസ് കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ് സംഘടിപ്പിക്കുന്നു. ബസുകൾ കാര്യക്ഷമമായി സർവീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകൾ യാത്രക്കാർ അനുഭവിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ജനകീയ സദസ്സുകൾ സംഘടിപ്പിച്ച് റിപ്പോർട്ടു നൽകാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. റാന്നി മണ്ഡലത്തിലെ ജനകീയ സദസ് 30ന് രാവിലെ 10.30 ന് റാന്നി പഞ്ചായത്ത് ഹാളിൽ നടക്കും പ്രമോദ് നാരായണൻ എം.എൽ.എ അദ്ധ്യക്ഷനാകും. നിർദ്ദേശങ്ങൾ ജനങ്ങൾക്ക് അവതരി​പ്പി​ക്കാമെന്ന് റാന്നി ജോയിന്റ് ആർ.ടി​.ഒ അജികുമാർ അറിയിച്ചു.