കോന്നി: എസ് പി സി, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ലിറ്റിൽ കെറ്റ്സ് എന്നിവയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയം സന്ദർശിച്ചു. വിവിധ കലാപരിപാടികൾ നടത്തുകയും ഭക്ഷണസാധനങ്ങൾ നൽകുകയും ചെയ്‌തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ ഏറ്റുവാങ്ങി. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ശ്രീജിത്ത് , എസ്.സുഭാഷ് , കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജി.സന്തോഷ് , ഹെഡ്മിസ്ട്രസ് പ്രീത, ജെ ആർ സി കൺവീനർ സുബി ജോർജ്, കെ.എസ്.അജി, ഫൗസിയ, കെ.എസ്.സൗമ്യ ,ജ്യോതി ലക്ഷ്മി, അഞ്ജന, കെ.ആർ.സോമനാഥൻ, ജി.ആര്യാദേവി എന്നിവർ സംസാരിച്ചു.