റാന്നി: പമ്പാനദിയിൽ എണ്ണ കലർന്ന വെള്ളം ഒഴുകിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9 മണിയോടെ കീക്കൊഴൂർ പേരൂച്ചാൽപാലത്തിൽ നിന്നുള്ള പമ്പാനദിയുടെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനം ആശങ്കയിലായി. പടയനിപ്പാറയിൽ കഴിഞ്ഞ ദിവസം തോട്ടിലേക്ക് മറിഞ്ഞ ടിപ്പർലോറിയിലെ ഡീസലും ഓയിലും തോടുവഴി ഒലിച്ച് നദിയിൽ എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ടിപ്പറിൽ 10 ലിറ്ററോളം ഓയിലും 35 ലിറ്ററോളം ഡീസലും ഉണ്ടായിരുന്നതായി പറയുന്നു.