പത്തനംതിട്ട : കേരളത്തിൽ നിന്ന് ഒരു എം.പിയെ തന്നാൽ റബറിന്റെ വില 300 രൂപയാക്കുമെന്ന് പറഞ്ഞവർ അധികാരത്തിൽ കയറിയപ്പോൾ അത് മറന്നെന്ന് ആന്റോ ആന്റണി എം.പി ആരോപിച്ചു. കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണ്. റബർ കർഷകരെ പരിഗണിച്ചിട്ടില്ല. വ്യവസായികളുമായുള്ള കള്ളക്കളിയാണ് റബറിന്റെ കാര്യത്തിൽ നടക്കുന്നത്. അങ്കമാലി - എരുമേലി - പാത എരുമേലിയിൽ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ട, പുനലൂർ വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന ആവശ്യത്തിന് പരിഗണന കിട്ടിയിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടെ കാര്യത്തിലും കേന്ദ്ര ബഡ്ജറ്റ് മുഖം തിരിച്ചതായി എം.പി ആരോപിച്ചു.