bridge

തിരുവല്ല : കൈവരികൾ തകർന്ന് അപകടഭീഷണിയിലായിരുന്ന മുത്തൂർ പാലത്തിന് കൈവരി പുനഃസ്ഥാപിച്ചു. വർഷങ്ങൾക്ക് മുമ്പ് കാവുംഭാഗം - മുത്തൂർ റോഡ് നിലവാരമുയർത്തി നിർമ്മിച്ചെങ്കിലും മുത്തൂർ പാലത്തിന്റെ കൈവരി തകർന്നു കിടന്നത് യാത്രക്കാർക്ക് ഭീഷണിയായിരുന്നു. ഇതേതുടർന്നാണ് മൂന്ന് പാലങ്ങളുടെ കൈവരികൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. പെരുന്തുരുത്തി കല്ലുപാലം, കറ്റോട് പാലം, മുത്തൂർ പാലം എന്നിവയുടെ കൈവരികൾ പുതുക്കി നിർമ്മിക്കാൻ 5.96 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പൊതുമരാമത്ത് ബിൽഡിംഗ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കൈവരികൾ പുതുക്കി നിർമ്മിച്ചത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള മുത്തൂർ പാലം വീതികൂട്ടി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.