asmal
നിപ്പ കവർന്നെടുത്ത അസ്മലിന് സ്പോർട്സ് സെൽ ജില്ലാ കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചപ്പോൾ

തിരുവല്ല : നിപ്പ കവർന്നെടുത്ത അസ്മലിന് സ്പോർട്സ് സെൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി. ചാക്കോ അനുസ്മരണ സമ്മേളനവും നിപ്പ ബോധവത്കരണവും ഉദ്ഘാടനം ചെയ്തു. സ്പോർട്സ് സെൽ സംസ്ഥാന കൺവീനർ വിനോദ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, അഡ്വ.ആർ. നിതീഷ്, പ്രതീഷ് ജി പ്രഭു, ശ്രീനിവാസ് പുറയാറ്റ്,നീതാ ജോർജ്, രാജേഷ് കൃഷ്ണ, ടി.സുധീഷ്, വൈശാഖ്, കണ്ണൻ, ലാൽബിൻ കുന്നിൽ, ശ്യാം ചാത്തമല, സുഭാഷ് ചന്ദ്രബോസ്, കെ.കെ.രവി, സുധീഷ്, അനീഷ്, സി.ബി.പ്രസന്നകുമാർ, സന്തോഷ് കുമാർ, സുരേഷ് നോമശേഖരൻ,രമാ രാജീവ്, കൃഷ്ണകുമാരി, നീതു എസ്, എന്നിവർ പ്രസംഗിച്ചു.