house
ആദിവാസി കുടുംബങ്ങൾക്ക് മാർത്തോമ്മാ സഭ വീട് നൽകി

തിരുവല്ല: ടാർപ്പാളിൻ മറച്ച കൂരകളിൽ കഴിഞ്ഞ ളാഹ മഞ്ഞത്തോട്ടിലെ അഞ്ച് ആദിവാസി കുടുംബങ്ങൾക്ക് മാർത്തോമ്മാ സഭ വീട് നിർമ്മിച്ചു നൽകി. പുതിയ വീടുകളുടെ സമർപ്പണം ഇന്ന് രാവിലെ 10ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ നിർവഹിക്കും. ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലിത്താ തുടങ്ങിയവർ പങ്കെടുക്കും. മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പട്ടത്വസുവർണ്ണ ജൂബിലിയുടെ ഭാഗമായി സഭ ആവിഷ്കരിച്ച അഭയം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവനം ഒരുക്കിയത്. ഭൂ - ഭവന രഹിതരായ 200 ഓളം ആളുകൾക്ക് വീട് നൽകാൻ കഴിഞ്ഞു. സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ നേതൃത്വത്തിലായിരുന്നു മഞ്ഞത്തോട്ടിലെ ഭവന നിർമ്മാണം. അമ്പാട്ട് ഇത്താപ്പിരി ഫൗണ്ടേഷൻ സാമ്പത്തികമായി സഹകരിച്ചു.