കൊല്ലം: എസ്.എൻ.ഡി.പി യോഗം തെക്കേവിള 1272-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ്, ധനസഹായ വിതരണം, പഠനോപകരണ വിതരണം, മെഡിക്കൽ ക്യാമ്പ്, ഗാനമേള, ഗെയിം ഷോ, അത്താഴ വിരുന്ന് എന്നിവയും സംഘടിപ്പിച്ചു.
കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖ ആക്ടിംഗ് പ്രസിഡന്റ് പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷണവും വിദ്യാഭ്യാസ അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ നിർവഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ ധനസഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ശാഖ പ്രസിഡന്റ് അഡ്വ. വി. മണിലാലിനെ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ആദരിച്ചു. മേഖല കൺവീനർ ഇരവിപുരം സജീവൻ, ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാൽ, യൂണിയൻ പഞ്ചായത്ത് മെമ്പർ അഡ്വ. എസ്. ഷേണാജി, യൂണിയൻ പ്രതിനിധി വി. മധുലാൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജയ് ശിവരാജൻ, പി. പ്രദീപ്, ശിവപ്രകാശ്, അലോക് ചന്ദ്രഭാനു, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ജി. ചന്തു, പി.വി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എൽ. മനോജ് സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം കെ. ഉദയഭാനു നന്ദിയും പറഞ്ഞു.