കോന്നി: മലയാലപ്പുഴ- കുമ്പഴ റോഡിലെ മലയാലപ്പുഴ വളവുങ്കലിനു സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ കച്ചവടം നടത്തുന്ന ശ്രീകുമാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മലയാലപ്പുഴയിൽ നിന്ന് കോട്ടമുക്കിലേക്ക് പോവുകയായിരുന്നു. സമീപത്തെ വൈദ്യുതി പോസ്റ്റും തകർത്താണ് കാർ നിന്നത്. ശ്രീകുമാറിന് പരിക്കില്ല