1
ചുങ്കപ്പാറ ടൗണിൽക്കൂടി ഒഴുകുന്ന ഊരുകുഴിത്തോട്.

മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ ഊരുകുഴിത്തോട് കൈയേറ്റം ഒഴിപ്പിക്കൽ അനന്തമായി നീളുന്നു. ജില്ലാ അതിർത്തിയായ പുളിക്കൻപാറയിൽ നിന്ന് ആരംഭിച്ച് മണിമലയാറ്റിലെ നൂലു വേലിക്കടവിൽ ചേരുന്ന ഊരുകുഴിത്തോടിന്റെയും ചുങ്കപ്പാറ ടൗണിലെ കൈവഴികളുടെ ഇരുവശവുമുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിക്കാനുള്ളത്. മഴ കനത്താൽ ചുങ്കപ്പാറ ടൗണിൽ ദുരിതമാണ്. കോടതി ഉത്തരവുപ്രകാരം നടത്തിയ പരിശോധനയിൽ തോടിന് ഇരുവശങ്ങളിലുമായി 6 കിലോമീറ്റർ ദൂരത്തിൽ 12 ഏക്കറിന് മേൽ തോട് കൈയേറ്റമാണ് കണ്ടെത്തിയത്. കോട്ടാങ്ങൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 33 -ൽ സർവേ നമ്പർ 223 മുതൽ 271 വരെയുള്ള 79 ൽ അധികം പേരുടെ കൈയേറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. 11മീറ്റർ വരെ വീതിയുണ്ടായിരുന്ന ഊരു കുഴി തോടിന് ഇപ്പോൾ മൂന്ന് മീറ്റർ പോലും വീതിയില്ലാത്ത സ്ഥിതിയിലെത്തി. ചെറിയ മഴയിൽ പോലും തീരങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും മഴ ശക്തമായി പെയ്താൽ കഴിഞ്ഞ പ്രളയകാലത്തെതു പോലെ ടൗണിൽ വീണ്ടും വെള്ളപ്പൊക്കത്തിന് സാദ്ധ്യതയും നിലനിൽക്കുന്നു.

..............................................

പ്രളയ സമാനമായ വെള്ളപ്പൊക്കം താങ്ങാൻ വ്യാപാരികൾക്കും, പ്രദേശവാസികൾക്കും ശേഷിയില്ലാത്തിനാൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തി കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം.

സോമൻ

(വ്യാപാരി)

..........................................................

6കി.മീറ്റർ ദൂരത്തിൽ 12 ഏക്കറിൽ കൈയേറ്റം

..........................

11 മീറ്റർ വീതി ഉണ്ടായിരുന്ന തോട്

ഇപ്പോൾ 3മീറ്ററായി