udf

പന്തളം: നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതിയുടെ താൽക്കാലിക ഓവർസിയറെ പിരിച്ചുവിട്ട് പുതിയ ഓവർസിയറെ നിയമിക്കാനുള്ള നഗരസഭാ ഭരണ സമിതിയുടെ തീരുമാനം സർക്കാർ ഉത്തരവുകളുടെ ലംഘനവും അഴിമതിയുമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. നിരവധി ഉദ്യോഗാർത്ഥികളെ വിളിച്ചു കൂടിക്കാഴ്ച നടത്തിയിട്ട് സ്ഥിരംസമിതി അദ്ധ്യക്ഷയുടെ ബന്ധുവിനെ നിയമിക്കാൻ ഭരണ സമിതി തീരുമാനമെടുത്തത് അഴിമതിയാണ്. സമഗ്രമായ അന്വേഷണം അനിവാര്യമാണ്. അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ ,സെക്രട്ടറി കെ.ആർ.രവി, പന്തളം മഹേഷ്, സുനിതാവേണു, രത്‌ന മണി സുരേന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു.