പന്തളം: തോന്നല്ലൂർ ശ്രീഭദ്രാ എൻ.എസ്.എസ് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ പാരായണം തുടങ്ങി. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് പ്രൊഫ.രമാദേവി അദ്ധ്യക്ഷതവഹിച്ചു. കരയോഗം സെക്രട്ടറി ജി.ഗോപിനാഥൻ പിള്ള, വനിതായൂണിയൻ സെക്രട്ടറി വിജയാ മോഹൻ, ഐഡിയൽ ശ്രീകുമാർ, ട്രഷറർ പുഷ്പലത , എം.കെ.ശൈലജൻ നായർ, സീന, മുണ്ടയ്ക്കൽ ശ്രീകുമാർ, ശ്രീകുമാരി, കെ.എൻ.രവീന്ദ്രൻ നായർ ,റ്റി.കെ.സതീഷ് കുമാർ , ജെ.കൃഷ്ണകുമാർ, ഉഷചന്ദ്രൻ , അംബുജാക്ഷൻ പിള്ള, പി.കെ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.