പന്തളം: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം നേരിട്ട കർഷകർക്ക് സഹായധനം നൽകണമെന്ന് കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ. എൻ. രാജന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്തു . മണ്ണിൽ രാഘവൻ, പി. നജീറ്, വല്ലാറ്റൂർ വാസുദേവൻ പിള്ള, സുലൈമാൻ റാവുത്തർ, എസ്. ഷെരീഫ്, മാത്യുസ് പൂളയിൽ, സോളമൻ വരവുകാലായിൽ, വേണു കുമാരൻ നായർ, അൻസാരി മഞ്ജു വിശ്വനാഥ്, പി. പി .ജോൺ, നജ്മുദ്ദീൻ, കുട്ടപ്പൻ നായർ, രാഹുൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.