kamjava

അടൂർ : സെൻട്രൽ ടോളിന് സമീപം കെ.പി റോഡരികിൽ വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന കെൻകോസിന്റെ ഭൂമിയിൽ നിന്ന് പ്ളാസ്റ്റിക്ക് കവറിലും ടിന്നിലുമായി 450 ഗ്രാം കഞ്ചാവ് കണ്ടെത്തി. പാമ്പ് ശല്യത്തെ തുടർന്ന് സമീപത്തെ വീട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കാട് നീക്കം ചെയ്യുന്നതിനിടെ പ്രദേശവാസികളാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ കഞ്ചാവ് ആണെന്ന് സംശയം തോന്നിയതിനാൽ വീട്ടുകാർ നഗരസഭ കൗൺസിലർ അഡ്വ.ഷാജഹാനെ വിവരം അറിയിച്ചു. ഷാജഹാനാണ് എക്സൈസിനെ അറിയിച്ചത്. എക്സൈസ് സി.ഐ ബി.അൻഷാദിന്റെ നേതൃത്വത്തിലെത്തിയ സംഘം പരിശോധന നടത്തി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

അതിഥി തൊഴിലാളികളുടെ

ക്യാമ്പിലും കഞ്ചാവ്

കെൻകോസിന്റെ സ്ഥലത്ത് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തി. അസം സ്വദേശി ഇഫ് മാഫി അലിക്കെതിരെ കേസ് എടുത്തതായി അടൂർ എക്സൈസ് സി.ഐ ബി.അൻഷാദ് പറഞ്ഞു. കെൻകോസിന് സമീപം ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.