അടൂർ : ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ സോനു സോമനെ എസ്. എൻ. ഡി. പി യോഗം പന്നിവിഴ 303-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ശാഖായോഗം യൂത്ത്മൂവ്മെന്റ് സെക്രട്ടറിയാണ് സോനു സോമൻ. ശാഖാപ്രസിഡന്റ് ആർ. സനൽകുമാർ, സെക്രട്ടറി ടി.ആർ. രാമരാജൻ, വൈസ് പ്രസിഡന്റ് ഷാജി. ബി. യു, വനിതാസംഘം പ്രസിഡന്റ് വിജി രഘു, സെക്രട്ടറി മൃദുല അനിൽ, വാർഡ് കൗൺസിലർ അപ്സര സനൽ, കമ്മിറ്റി അംഗം നിഷ പ്രസാദ്,ഓമന സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.