daily

പത്തനംതിട്ട : നീറ്റ്, നെറ്റ് പരീക്ഷകളെ അട്ടിമറിച്ചു വിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തിവരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, രാഹുൽ കൈതക്കൽ, ആഘോഷ് വി.സുരേഷ്, തൗഫീഖ് രാജൻ, ഫെന്നി നൈനാൻ, ലിനറ്റ് മെറിൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.