അടൂർ : കുറഞ്ഞ നിരക്കിൽ ട്രാൻസ്ഫോർമർ ഓയിലിന്റെ അളവും താപവും അളക്കാനുള്ള സാങ്കേതിക വിദ്യയുമായി ശ്രദ്ധനേടുകയാണ് അടൂർ എസ്.എൻ.ഐടി എൻജിനിയറിംഗ് കോളേജി ലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിദ്യാർത്ഥികൾ. സ്മാർട്ട് ഐ.ഒ.ടി ബേസ്ഡ് ട്രാൻസ്ഫോർമർ മോണിറ്ററിംഗ് ആൻഡ് കൺട്രോളിങ് എന്ന പേരിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഇതുവഴി ആട്ടോമാറ്റിക്കായി തന്നെ ഓയിലിന്റെ അളവ് അളക്കാൻ സാധിക്കുന്നു. അൾട്രാ സോണിക് സെൻസർ ഉപയോഗിച്ച ഓയിലിന്റെ അളവ് അളക്കുവാനും നിശ്ചിത അളവിൽ കുറയുമ്പോൾ പേരിസ്റ്റാൾട്ടിക് പമ്പ് ഉപയോഗിച്ച് ഓയിലിന്റെ അളവ് പുനർ സ്ഥാപിക്കുവാനും സാധിക്കും അലൻ സണ്ണി അലൻ ,സജി, ഗോപിക വിജയൻ എന്നിവർ ചേർന്നാണ് പദ്ധതി വികസിപ്പിച്ചത്.ഡിപ്പാർട്ട് മെന്റ് എച്ച്.ഒ.ഡി ലക്ഷ്മി ആർ.നായർ , പ്രൊജക്ട് കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. മഹേഷ്. ബി പ്രൊജക്ട് ഗൈഡ് അസിസ്റ്റന്റ് പ്രൊഫ. അശ്വതി മറിയം മോഹൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.