prathishedham
കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കേന്ദ്ര ധനമന്ത്രിയുടെ കോലം കത്തിക്കുന്നു

തിരുവല്ല : കേരളത്തെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കോലം കത്തിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ ജോ.സെക്രട്ടറി ജോബി തോമസ് , പി.എസ് റെജി, വിഷ്ണു ഭാസ്കർ, അഡ്വ.ദാനിയേൽ, മനു പരുമല, അനീഷ് സുകുമാരൻ, കെ.കെ.ഗോപി, ജിതിൻ എന്നിവർ പ്രസംഗിച്ചു.