കോന്നി : കൊക്കാത്തോട് കോട്ടാംപാറയിലെ നരകനരുവി ഭാഗത്ത് പിടിയാനയെ വനത്തിനുള്ളിൽ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഏകദേശം 34 വയസുണ്ട്. നടുവത്തുമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ വനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ജഡം കണ്ടെത്തിയത്. വനംവകുപ്പ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം ഇന്ന് സംസ്കരിക്കും. അച്ചൻകോവിൽ വനമേഖലയിൽ രണ്ട് കാട്ടാനകൾ ചരിഞ്ഞതിനെ തുടർന്ന് ഫോറസ്റ്റ് വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടത്തിന് അവിടേക്കു പോയതിനാൽ ഇന്നലെ ഇവിടെ പോസ്റ്റുമോർട്ടം ചെയ്യാൻ കഴിഞ്ഞില്ല. ജഡത്തിനു സമീപം ഏഴംഗ വനപാലക സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.